ദുബായില്‍ പൊതുപാര്‍ക്കുകളില്‍ ഡ്രോണുകള്‍ക്ക് നിരോധനം

ദുബായ് എമിറേറ്റിലെ പൊതുപാര്‍ക്കുകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സന്ദര്‍ശകരുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഡ്രോണ്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് കഴിഞ്ഞവര്‍ഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതിന്‍പ്രകാരം ഡ്രോണ്‍ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയില്‍നിന്ന് ലൈസന്‍സ് ആവശ്യമാണ്.