കോവിഡ്: യുഎഇയില്‍ 2,172 പുതിയ കേസുകള്‍; 6 മരണം

Covid-19 coronavirus, data visualization of the virus as it turns into a global pandemic. 3D illustration.

യുഎഇയില്‍ പുതുതായി 2172 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍ മരിച്ചു. 2348 പേര്‍ രോഗമുക്തരായി.

209079 പരിശോധനകള്‍ നടത്തിയപ്പോഴാണ് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, യുഎഇയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,398 ആയി. ആകെ രോഗമുക്തര്‍ 427188. മരണസംഖ്യ 1451.

വ്യവസായശാലകളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി അബുദാബി ഭരണകൂടം ഉത്തരവിറക്കി. തൊഴിലാളികള്‍ക്ക് പരിശോധന നസൗജന്യമാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഴ്ചതോറും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. ഷാര്‍ജയിലും അജ്മാനിലും ചില മേഖലകളിലെ തൊഴിലാളികള്‍ക്ക് നേരത്തേതന്നെ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യമേഖലയിലുള്ളവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അലക്കുകേന്ദ്രങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നിര്‍ബന്ധം.

അതേസമയം, വാക്‌സിനെടുത്തവര്‍ക്ക് പരിശോധനയില്‍ ഇളവുണ്ട്.