സൗദിയിൽ 391 കോവിഡ് കേസുകൾ കൂടി

Coronavirus. COVID-19. 3D Render

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 391 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 263 പേർ സുഖം പ്രാപിച്ചു. അഞ്ചു മരണം. ആകെ മരണസംഖ്യ 6596 ആയി. ഇതുവരെ രോഗം ബാധിച്ച 384271 പേരിൽ 373864 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ള 3811 പേരിൽ 574 പേരുടെ ആരോഗ്യനില ഗുരുതരം. സൗദിയിലെ അഞ്ഞൂറ് വാക്സിൻ കേന്ദ്രങ്ങളിലൂടെ 26 ലക്ഷത്തിലധികം ആളുകൾ കുത്തിവയ്പ്പെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർ മന്ത്രാലയത്തിന്‍റെ സെഹാത്തി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതുവരെ രാജ്യത്ത് 1.45 കോടി പിസിആർ പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനകം 47139 പരിശോധനകൾ നടത്തി.
യുഎഇയിൽ 2391 പേർ കോവിഡ് മുക്തരായി. പുതുതായി രോഗം ബാധിച്ചവർ 2,160. നാലു മരണം. ആകെ മരണസംഖ്യ 1,428 ആയി. ഇതുവരെയുള്ള രോഗം ബാധിച്ച 436,625 പേരിൽ 418,496 പേർ സുഖം പ്രാപിച്ചു. 16,701 പേർ ചികിത്സയിൽ കഴിയുന്നു.