ഫാ​ൽ​ക്ക​ണു​ക​ളി​ൽ ജ​നി​ത​ക പ​രീ​ക്ഷ​ണം വി​ക​സി​പ്പി​ക്കു​ന്നു

ദോ​ഹ: വി​വി​ധ ഫാ​ല്‍ക്ക​ണു​ക​ളെ തി​രി​ച്ച​റി​യാ​നും ഇ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ നി​ര്‍ണ​യി​ക്കാ​നും കതാറ ആസ്ഥാനമായുള്ള അ​ല്‍ ഗ​ന്നാ​സ് സൊ​സൈ​റ്റി ജ​നി​ത​ക പ​രീ​ക്ഷ​ണം വി​ക​സി​പ്പി​ക്കു​ന്നു. ഫാ​ല്‍ക്ക​ണ്‍ ഇ​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ക്യാ​പ്റ്റി​വ് ബ്രൈ​ഡ് ഫാ​ല്‍ക്ക​ണു​ക​ളു​ടെ ക്രോ​സ് ബ്രീ​ഡി​ങ് അ​നു​പാ​തം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യാ​ണ് ജ​നി​ത​ക പ​രി​ശോ​ധ​ന വി​ക​സി​പ്പി​ക്കു​ന്ന​ത്. സൊ​സൈ​റ്റി​യു​ടെ ഖ​ത്ത​ര്‍ ഫാ​ല്‍ക്ക​ണ്‍ ജി​നോം പ്രോ​ജ​ക്ടി​ന്‍റെ നേ​ട്ടം സു​പ്ര​ധാ​ന ശാ​സ്ത്രീ​യ വി​ജ​യ​മാ​ണെ​ന്ന് ക​താ​റ ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ പ്ര​ഫ. ഖാ​ലി​ദ് ബി​ന്‍ ഇ​ബ്രാ​ഹിം അ​ല്‍ സു​ലൈ​ത്തി പ​റ​ഞ്ഞു.

ജ​നി​ത​ക​ശാ​സ്ത്ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ൾ. ഏ​റ്റ​വും പു​തി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ര്‍ ഫാ​ല്‍ക്ക​ണ്‍ ജി​നോം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ജി​നോ​മി​ക്സി​ലെ സ്പെ​ഷ​ലി​സ്റ്റു​മാ​യ ഫാ​റൂ​ഖ് അ​ല്‍ ഇ​ജ്ലി പ​റ​ഞ്ഞു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​ടെ പു​ന​രു​ൽ​പാ​ദ​നം പ​ദ്ധ​തി ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

ഖ​ത്ത​ര്‍ ഫാ​ല്‍ക്ക​ണ്‍ ജി​നോം പ​ദ്ധ​തി യു​വ​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും. ശാ​സ്ത്ര ഗ​വേ​ഷ​ണ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​രെ ഇ​ക്കാ​ര്യ​ങ്ങ​ൾ പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ജ​നി​ത​ക പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും ഈ ​രം​ഗ​ത്തെ നേ​ട്ട​മാ​ണെ​ന്നും അ​ല്‍ ഗ​ന്നാ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ ഖാ​തിം അ​ൽ മെ​ഹ്ശാ​ദി പ​റ​ഞ്ഞു. ഫാ​ല്‍ക്ക​ൺ പൈ​തൃ​ക​സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും വ​ര്‍ധി​ച്ച പ്രാ​ധാ​ന്യ​മാ​ണ് ഖ​ത്ത​ർ ന​ല്‍കു​ന്ന​ത്.