വാക്സിനെടുത്താൽ വ്രതം മുറിയില്ല

ദോ​ഹ: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്താ​ൽ റം​സാ​ൻ വ്ര​തം മു​റി​യു​മെ​ന്ന് ഭ​യ​പ്പെ​ടേ​ണ്ടെ​ന്ന് ഖ​ത്ത​ർ ഇ​സ്ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ഖാ​ഫ്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ പ്ര​ചാ​ര​ണം ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ വി​ശ്വാ​സി​ക​ളി​ൽ​നി​ന്ന് നി​ര​ന്ത​ര​മാ​യി ഉ​യ​രു​ന്ന സം​ശ​യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഔ​ഖാ​ഫ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മാം​സ​പേ​ശി​ക്ക് അ​ക​ത്താ​ണ് വാ​ക്സി​ൻ കു​ത്തി​വ​യ​പ്പെ​ടു​ക്കു​ന്ന​ത്. ഇ​തു വ​യ​റ്റി​ൽ എ​ത്തു​ക​യി​ല്ല. വെ​ള്ളം കു​ടി​ക്കു​ന്ന​തു​പോ​ലെ​യോ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​പോ​ലെ​യോ മാം​സ​പേ​ശി​ക്ക​ക​ത്ത് കു​ത്തി​വ​യ്പ്പെ​ടു​ക്കു​ന്ന​തി​ലൂ​ടെ വ​യ​റി​ലേ​ക്ക് ദ്രാ​വ​കം എ​ത്തി​ല്ല. ഔ​ഖാ​ഫി​ന്‍റെ ശ​രീ​അ ക​മ്മി​റ്റി ത​ല​വ​നും സു​പ്രീം​കോ​ട​തി ഡെ​പ്യൂ​ട്ടി ഹെ​ഡു​മാ​യ ഷെ​യ്ഖ് ഡോ. ​ത​ഖി​ൽ ബി​ൻ സ​യ​ർ അ​ൽ ശ​മ്മാ​രി​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ്ര​ത​മ​നു​ഷ്ഠി​ച്ചു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​ണ്. ഇ​ത് വ്ര​തം മു​റി​യാ​ൻ കാ​ര​ണ​മാ​കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്നു. മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ൽ മ​ധ്യ​ത്തോ​ടെ​യാ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ റം​സാ​ൻ ആ​രം​ഭി​ക്കു​ക. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നോ​മ്പ് മു​റി​യി​ല്ലെ​ന്ന് വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ പ​ണ്ഡി​ത​ന്മാ​രും അ​ധി​കൃ​ത​രും ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​റി​ൽ കോ​വി​ഡ് വാ​ക്സി​ൻ ക്യാം​പെ​യി​ൻ കാ​ര്യ​ക്ഷ​മ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ലു​ഘ​ട്ട​മാ​യി എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ക​യാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​സം​ബ​ർ 23 മു​ത​ലാ​ണ് ക്യാം​പെ​യി​ൻ തു​ട​ങ്ങി​യ​ത്. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യാ​ണ് കു​ത്തി​വ​യ്പ്പ്.