വ്യാപാരസ്ഥാപനങ്ങൾക്കുള്ള രാത്രി വിലക്കിൽ ഇളവ്

മസ്ക്കറ്റ്: കോവിഡ് നിയന്ത്ര ചട്ടങ്ങളുടെ ഭാഗമായി അടച്ചിട്ട വ്യാപാരസ്ഥാപനങ്ങൾക്ക് ഭാഗിക ഇളവു നൽകി ഒമാൻ സുപ്രീം കമ്മിറ്റി. ഇതുപ്രകാരം ഹോംഡെലിവറി സ്ഥാപനങ്ങൾക്ക് രാത്രി എട്ടിനുശേഷം പ്രവർത്തിക്കാവുന്നതാണ്. കൂടാതെ, ഇന്ധന സ്റ്റേഷനുകൾക്ക് അകത്തു പ്രവർത്തിക്കുന്ന ടയർ വിൽപ്പന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും രാത്രി പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഒരാഴ്ചയായി വ്യാപാരസ്ഥാപനങ്ങൾക്ക് രാത്രി പ്രവർത്തന വിലക്ക് തുടർന്നു വരുന്നതിനിടെയാണ് പുതിയ തീരുമാനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യാപാരസ്ഥാപനങ്ങൾ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നത്. ഈ മാസം 20 വരെയാണ് നിബന്ധന കാലാവധി.

ഇന്ധന സ്റ്റേഷനുകൾക്കും ഫാർമസികൾക്കും നേരത്തേ തന്നെ ഇളവുണ്ട്.