മൂന്നുമിനിറ്റിനുള്ളിൽ ടാക്സിയെത്തിയില്ലെങ്കിൽ 3000 ദിർഹം സമ്മാനം

ദു​ബാ​യ്: ടാ​ക്സി വി​ളി​ച്ച് മൂ​ന്നു​മി​നി​റ്റി​നു​ള്ളി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ മൂ​വാ​യി​രം ദി​ർ​ഹം സ​മ്മ​നം ന​ൽ​കു​മെ​ന്ന് ഹ​ല ടാ​ക്സി. സാ​ങ്കേ​തി​ക വി​ദ്യ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ്മാ​ന​പ​ദ്ധ​തി.

ആ​പ്പി​ൽ വാ​ഹ​നം ബു​ക്ക് ചെ​യ്താ​ൽ ഏ​റ്റ​വും സ​മീ​പ​ത്തു​ള്ള ഡ്രൈ​വ​ർ​ക്ക് മൂ​ന്നു മി​നി​റ്റി​ന​കം എ​ത്താ​നാ​കു​മെ​ന്നാ​ണ് ഹ​ല ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ക​രീം ക്രെ​ഡി​റ്റി​ൽ 3000 ദി​ർ​ഹം എ​ത്തും. മൂ​ന്നു​ദി​വ​സം കൂ​ടു​മ്പോ​ൾ ഒ​രാ​ൾ​ക്ക് എ​ന്ന നി​ല​യി​ലാ​യി​രി​ക്കും സ​മ്മാ​ന പ്ര​ഖ്യാ​പ​നം.