1200 വർഷം മുൻപ് ഉപയോഗിച്ചിരുന്ന നാണയം കണ്ടെത്തി

ഹാ​ഇ​ൽ: 1200 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റേ​ബ്യ​ൻ മ​ണ്ണി​ൽ നി​ല​നി​ന്നി​രു​ന്ന അ​ബ്ബാ​സി​യ ഭ​ര​ണ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് ക​രു​തു​ന്ന സ്വ​ർ​ണ നാ​ണ​യം ക​ണ്ടെ​ത്തി. ഹാ​ഇ​ൽ യൂനിവേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലു​ള്ള ടൂ​റി​സം പു​രാ​വ​സ്തു വി​ഭാ​ഗം ഹാ​ഇ​ൽ ന​ഗ​ര​ത്തി​ന് കി​ഴ​ക്കാ​യി ഫൈ​ദി​ൽ അ​ൽ ത​നാ​നീ​ർ എ​ന്ന പൗ​രാ​ണി​ക പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പു​രാ​വ​സ്തു ഖ​ന​ന​ത്തി​ലാ​ണ് നാ​ല് ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ നാ​ണ​യം ക​ണ്ടെ​ത്തി​യ​ത്.

ഹി​ജ്‌​റ 180 ആം ​വ​ർ​ഷം അ​ബ്ബാ​സി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഹാ​റൂ​ൺ റ​ഷീ​ദി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ണ​യ​മാ​ണി​തെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​തെ​ന്ന് യൂ​നി​വേ​ഴ്‌​സി​റ്റി​ക്ക് കീ​ഴി​ലു​ള്ള കോ​ളേ​ജ് ഓ​ഫ് ലെ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സ് ഡീ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഷ​ഹ്‌​രി പ​റ​ഞ്ഞു. നാ​ണ​യ​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് കൂ​ഫി​ക് ക​യ്യ​ക്ഷ​ര​ത്തി​ൽ അ​റ​ബി​യി​ൽ മൂ​ന്ന് വ​രി​ക​ളി​ലാ​യി ഇ​സ്ലാ​മി​ക സ​ത്യ​സാ​ക്ഷ്യ വാ​ക്യ​വും മ​റു​വ​ശ​ത്ത് മൂ​ന്ന് വ​രി​ക​ളി​ൽ ‘മു​ഹ​മ്മ​ദ് റ​സൂ​ലു​ല്ലാ​ഹ്’ എ​ന്നും ചെ​റി​യ അ​ക്ഷ​ര​ത്തി​ൽ ‘ജ​അ​ഫ​ർ’ എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. ​ഹാ​ഇ​ൽ യു​നി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലു​ള്ള ടൂ​റി​സം പു​രാ​വ​സ്തു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഖ​ന​നം ന​ട​ത്തു​ന്നു. ഹാ​റൂ​ൻ റ​ഷീ​ദി​ന്റെ കാ​ല​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ജ​അ​ഫ​ർ ബ്നു ​യ​ഹ്‌​യ അ​ൽ​ബ​ർ​മ​ക്കി​യെ ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടാ​വാം ‘ജ​അ​ഫ​ർ’ എ​ന്ന എ​ഴു​ത്ത് നാ​ണ​യ​ത്തി​ൽ വ​ന്ന​തെ​ന്ന് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ടൂ​റി​സം പു​രാ​വ​സ്തു വി​ഭാ​ഗം മേ​ധാ​വി അ​ബ്ദു​ള്ള അ​ൽ ഉം​റാ​ൻ പ​റ​ഞ്ഞു. നാ​ണ​യ​ത്തി​ന് ചു​റ്റും വൃ​ത്ത​ത്തി​ൽ ഖു​ർ​ആ​ൻ വ​ച​ന​വു​മു​ണ്ട്. നാ​ണ​യം ഇ​റ​ക്കി​യ വ​ർ​ഷം ഹി​ജ്‌​റ 180 എ​ന്നും ബി​സ്മി​യും ഒ​രു വ​ശ​ത്ത് കാ​ണി​ച്ചി​ട്ടു​ണ്ട്.