നെതന്യാഹു നാളെ യുഎഇ സന്ദർശിക്കും

ദുബായ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ ( വ്യാഴാഴ്ച) യുഎഇ സന്ദർശിക്കും. ഇതാദ്യമായാണ് നെതന്യാഹു യുഎഇയിലെത്തുന്നത്. കഴിഞ്ഞമാസം സന്ദർശനത്തിനു പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് – 19നെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. അൽ അറേബ്യ ചാനലാണ് നെതന്യാഹുവിന്‍റെ സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

അതേസമയം, ഇസ്രേലി പ്രധാനമന്ത്രി ഓഫിസിൽനിന്ന് സന്ദർശനത്തെക്കുറിച്ചു സ്ഥിരീകരണമുണ്ടായിട്ടില്ല.