സ​മ്പൂ​ർ​ണ ക​ട​ലാ​സ് ര​ഹി​ത ഓ​ഫി​സാ​യി ദു​ബാ​യ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ

ദു​ബാ​യ്: സ​മ്പൂ​ർ​ണ ക​ട​ലാ​സ് ര​ഹി​ത ഓ​ഫി​സാ​യി മാ​റി ദു​ബാ​യ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ. ഡി​ജി​റ്റ​ൽ വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് കൗ​ൺ​സി​ൽ ആ​ദ്യ ക​ട​ലാ​സ് ര​ഹി​ത സ്പോ​ർ​ട്സ് സ്ഥാ​പ​ന​മെ​ന്ന അം​ഗീ​ക​രം സ്വ​ന്ത​മാ​ക്കി​യ​ത്.

നൂ​റു​ശ​ത​മാ​നം ക​ട​ലാ​സ് ര​ഹി​ത മു​ദ്ര ദു​ബാ​യ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​യീ​ദ് ഹ​രേ​ബ്, അ​സി. സെ​ക്ര​ട്ട​രി ജ​ന​ര​ൽ നാ​സ​ർ അ​മാ​ൻ അ​ൽ റ​ഹ്മ, കോ​ർ​പ്പ​റേ​റ്റ് സ​പ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്റ്റ​ർ സാ​ലേ​ഹ് അ​ൽ മ​ർ​സൂ​ഖി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

സ്മാ​ർ​ട് ദു​ബാ​യ് അ​സി. ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ലും ദു​ബാ​യ് ഡാ​റ്റാ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് സി​ഇ​ഒ​യു​മാ​യ യൂ​നു​സ് അ​ൽ നാ​സ​ർ, സ്മാ​ർ​ട് ദു​ബാ​യ് സി​ഇ​ഒ വ​സേം ലൂ​ത്ത, സ്ട്രാ​റ്റ​ജി ഇ​ന്നൊ​വേ​ഷ​ൻ ഡ​യ​റ​ക്റ്റ​ർ മോ​സ സു​വെ​യ്ദ​ൻ എ​ന്നി​വ​ർ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചാ​ണ് മു​ദ്ര കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്മാ​ർ​ട്ട് ദു​ബാ​യു​ടെ ക​ട​ലാ​സ് ര​ഹി​ത ഓ​ഫി​സ് പ​ദ്ധ​തി​യി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ചേ​ർ​ന്ന​ത്.