കാറിൽ മ​റ​ന്ന 9‌ല​ക്ഷം ദി​ർ​ഹം ഡ്രൈ​വ​ർ തി​രി​ച്ചേ​ൽ​പ്പി​ച്ചു

ദു​ബാ​യ്: യാ​ത്ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ മ​റ​ന്ന ഒ​മ്പ​തു ല​ക്ഷം ദി​ർ​ഹം ഡ്രൈ​വ​ർ ദു​ബാ​യ് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് മു​ഹ​മ്മ​ദ് ഒ​ർ​ഫാ​ൻ റ​ഫീ​ഖ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​ണ്ട​ത. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബ​ർ​ദു​ബാ​യ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി തു​ക കൈ​മാ​റു​ക​യാ​യി​രു​ന്നു. റ​ഫീ​ഖി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ ബ​ർ​ദു​ബാ​യ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്റ്റ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ള്ള ഖാ​ദിം സു​റൂ​ർ അ​ഭി​ന​ന്ദി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളും പൊ​ലീ​സും ത​മ്മി​ൽ ഒ​രു​മി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​ഞ്ഞ സു​റൂ​ർ ഡ്രൈ​വ​ർ റ​ഫീ​ഖി​ന് അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.

ത​ന്നെ അ​ഭി​ന​ന്ദി​ച്ച പൊ​ലീ​സി​ന് ന​ന്ദി അ​റി​യി​ച്ച റ​ഫീ​ഖ് വ​ള​രെ അ​ഭി​മാ​നം തോ​ന്നു​ന്ന നി​മി​ഷ​മാ​ണെ​ന്നും
പ​റ​ഞ്ഞു.