കുവൈറ്റിൽ കർഫ്യൂ, ജോർദാനിൽ സ്കൂളുകൾ തുറക്കില്ല

ദു​ബാ​യ്: കോ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​റ്റി​ൽ ഒ​രു​മാ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടി​യ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് ഏ​ഴു​മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ​യാ​ണ് ക​ർ​ഫ്യൂ​വെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി കെ​യു​എ​ൻ​എ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്തു.‌

രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച 1,716 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ കേ​സു​ക​ൾ 1,96497ഉം ​ആ​കെ മ​ര​ണം 1,105ഉം ​ആ​യി ഉ​യ​ർ​ന്നു.

ക​ർ​ഫ്യൂ സ​മ​യ​ത്ത് പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന​യ്ക്കു പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല. അ​തേ​സ​മ​യം, പാ​ർ​ക്കു​ക​ളും മ​റ്റു വി​നോ​ദ​ശാ​ല​ക​ളും അ​ട​ച്ചി​ട​ണം. ഫാ​ർ​മ​സി​ക​ൾ​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കും ഡെ​ലി​വ​റി സ​ർ​വീ​സ് ന​ട​ത്താം. ടാ​ക്സി​ക​ളി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രെ മാ​ത്രം അ​നു​വ​ദി​ക്കും.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടേ​ത​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​യം ഫെ​ബ്രു​വ​രി ഏ​ഴു​മ​തു​ൽ കു​വൈ​റ്റ് വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. മാ​ത്ര​മ​ല്ല, വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. മാ​സ്കു​ക​ൾ ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 16,000 ഡോ​ള​ർ പി​ഴ​യും മൂ​ന്നു​മാ​സം​വ​രെ ജ​യി​ൽ ശി​ക്ഷ​യു​മാ​ണ് കു​വൈ​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​വി​ഡ് വ്യാ​പ​ന തോ​ത് വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും പി​ടി​മു​റു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ൽ മാ​ർ‌​ച്ച് 20 വ​രെ റ​സ്റ്റ​റു​ന്‍റു​ക​ളും ക​ഫേ​ക​ളും രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ അ​ട​ച്ചി​ട​ണം. ഹോം ​ഡെ​ലി​വ​റി സ​ർ​വീ​സും നി​ർ​ത്തി​യേ​ക്കും. അ​തേ​സ​മ​യം, പെ​ട്രോ​ൾ പ​മ്പു​ക​ളും ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കേ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് ഒ​മാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തി​നി​ടെ, ജോ​ർ​ദാ​നി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം റ​ദ്ദാ​ക്കി. നാ​ലു മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ൽ തു​റ​ക്കാ​നാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ ഇ​ത് വീ​ണ്ടും ഓ​ൺ​ലൈ​നാ​ക്കി.

ജോ​ർ​ദാ​നി​ൽ വ്യാ​ഴാ​ഴ്ച 5733 പു​തി​യ കേ​സു​ക​ളും 40 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ കേ​സു​ക​ൾ 413,350.