സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റി​യാ​ദ്: ദ​മ്മാ​മി​ല്‍ നി​ന്ന് റി​യാ​ദി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡൈ​ന പി​ക്ക​പ്പ് മ​റി​ഞ്ഞു മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ ചെ​റൂ​പ്പ​യി​ലെ വൈ​ത്ത​ല കു​ന്നു​മ്മ​ല്‍ അ​ഫ്സ​ല്‍ (33) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന ഡ്രൈ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഇ​ര്‍​ഷാ​ദി​നെ പ​രി​ക്കു​ക​ളോ​ടെ ഉ​റ​യ്റ പ്രി​ന്‍​സ് സു​ല്‍​ത്താ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച ദ​മ്മാ​മി​ല്‍ നി​ന്ന് 165 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ജൂ​ദാ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡൈ​ന​ക്ക് പി​റ​കി​ല്‍ സൗ​ദി പൗ​ര​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​റി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട ഡൈ​ന മു​ന്നി​ലു​ണ്ടാ​യ ട്രെ​യ്ല​റി​ലി​ടി​ച്ച്‌ മ​റി​യു​ക​യു​മാ​യി​രു​ന്നു. അ​ഫ്സ​ലി​ന്‍റെ മൃ​ത​ദേ​ഹം പ്രി​ന്‍​സ് സു​ല്‍​ത്താ​ന്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കെ​എം​സി​സി പ്ര​വ​ര്‍​ത്ത​ക​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന​ന്ത​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

നാ​ലു​മാ​സം മു​മ്ബാ​ണ് അ​ഫ്സ​ല്‍ നാ​ട്ടി​ല്‍ അ​വ​ധി​ക്ക് പോ​യി തി​രി​ച്ചെ​ത്തി​യ​ത്. പി​താ​വ്: ഹ​മീ​ദ്, മാ​താ​വ്: സു​ഹ​റാ​ബി, ഭാ​ര്യ: ശം​ന, മ​ക്ക​ള്‍: മു​ഹ​മ്മ​ദ് അ​ജ്നാ​സ്, ഫാ​ത്തി​മ ത​ന്‍​ഹ. സ​ഹോ​ദ​ര​ന്‍: ഫൈ​സ​ല്‍