വേള്‍ഡ് മലയാളി ഫെഡറേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

മീഡിയ വൺ ബ്രോവ് ഹാർട്ട് പുരസ്ക്കാരം വേൾഡ് മലയാളി ഫെഡറേഷൻ സൗദി അറേബ്യക്ക്

റിയാദ്: കോവിഡ് കാല പ്രവർത്തനങ്ങൾക്കുള്ള മീഡിയ വൺ ബ്രോവ്ഹാർട്ട് പുരസ്ക്കാരം വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ നാഷണൽ കോഡിനേറ്റർ നാസർ ലൈസ്, റിയാദ് കൗൺസിൽ പ്രസിഡന്റ് ഡൊമനിക് സാവിയോ, ഗ്ലോബൽ വെൽ ഫയർ കോഡിനേറ്റർ ശിഹാബ് കൊട്ടുകാട്, ഗ്ലോബൽ അഡ്വൈസറി അംഗം നൗഷാദ് ആലുവ, നാഷണൽ വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂർ, റിയാദ് കൗൺസിൽ സെക്രട്ടറി റിജോഷ് കോഴിക്കോട്, ട്രഷറർ കബീർ പട്ടാമ്പി, നാഷണൽ ജോയിൻ സെക്രട്ടറി റാഫി കൊയിലാണ്ടി, റിയാദ് കൗൺസിൽ എക്സിക്കൂട്ടീവ് അംഗം ഹാരിസ് ബാബു മഞ്ചേരി, ചാരിറ്റി കോഡിനേറ്റർ നിഹ്മത്തുള്ള, കൾചറൽ കോഡിനേറ്റർ ഷംനാസ് അയ്യൂബ്, വൈസ് പ്രസിഡന്റ് ഇലിയാസ് കാസർകോട് വിമൻസ് വിങ് സെക്രട്ടറി അഞ്ജു അനിയൻ, വൈസ് പ്രസിഡനന്റ് ഡോ:സീമ മുഹമ്മദ്, സാബ്രിൻ ഷംനാസ്, അനു രാജേഷ്, സെലിൻ ജെയിംസ് എന്നിവർ ചേർന്ന് റിയാദ് അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റു വാങ്ങി.

വേൾഡ് മലയാളി ഫെഡറേഷൻ സൗദി അറേബ്യായിലെ ഹെല്പ് ഡെസ്കിലേ നാഷണൽ കൗൺസിലിന്റെ കീഴിലുള്ള എല്ലാ യൂണിറ്റ് കൗൺസിൽ അംഗങ്ങൾക്കും വിമൻസ് ഫോറം അംഗങ്ങളുടെയും ആത്മാർത്ഥമായ പ്രവർത്തനമാണ് ഈ അംഗീകാരത്തിന് ലെന്ന് ഡബ്ലിയു.എം.എഫ് റിയാദ് ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ യൂണിറ്റ് കൗൺസിൽ അംഗങ്ങൾക്കും നാഷണൽ കൗൺസിൽ അംഗങ്ങൾക്കും നാഷണൽ പ്രസിഡന്റ് നസീർ വാവ കുഞ്, നാഷണൽ സെക്രട്ടറി ഷബീർ ആക്കോട്, ട്രഷറർ സജു മത്തായി എന്നിവർക്കും റിയാദ് ജിദ്ധ, ദമ്മാം,അൽ ഖർജ് എന്നി യൂണിറ്റ് കൗൺസിലിനും പ്രത്യേകം നന്ദിയും കടപ്പാടും റിയാദ് ഭാരവാഹികള്‍ അറിയിച്ചു.