വിസിറ്റിങ് വിസയിലെത്തിയ മലയാളി യുവതി ജിദ്ദയില്‍ മ​രി​ച്ച നി​ല​യി​ല്‍

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​ല​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ബ​ഷി​റ (24) ആ​ണ് ജി​ദ്ദ ശ​റ​ഫി​യ​യി​ല്‍ മ​രി​ച്ച​ത്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ലാ​ണ് യു​വ​തി​യും, അ​ഞ്ചും മൂ​ന്ന​ര​യും വ​യ​സു​ള്ള ര​ണ്ട് മ​ക്ക​ളും സൗ​ദി​യി​ലെ​ത്തി​യ​ത്.

ഭ​ര്‍​ത്താ​വി​നും ര​ണ്ട് മ​ക്ക​ള്‍​ക്കു​മൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.