ബത്ഹയിലെ തെരുവില്‍ അന്തിയുറങ്ങിയ യു.പി സ്വദേശി റിയാദ് ഹെല്പ് ഡസ്‌ക് സഹായത്താല്‍ നാടണഞ്ഞു

റിയാദ്: കഴിഞ്ഞ ആറ് മാസക്കാലമായി ജോലിയോ വരുമാനമോ ഇല്ലാതെ ബത്തയിലെ തെരുവുകളില്‍ അന്തിയുറങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശി ഭൂരെ റിയാദ് ഹെല്‍പ് സഹായത്താല്‍ നാടണഞ്ഞു.
തെരുവില്‍ ഒരു ഇന്ത്യക്കാരന്‍ കിടന്നുറങ്ങുന്ന കാര്യം സമീപവാസികള്‍ റിയാദ് ഹെല്പ് ഡസ്‌കില്‍ അറിയിക്കുകയായിരുന്നു. ഹെല്‍പ്പ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വിഷയത്തില്‍ ഉടനെ തന്നെ ഇടപ്പെടുകയും കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ വിവരം അറിയിച്ചു. ശിഹാബ് കൊട്ടുകാട് എംബസിയുമായി ബന്ധപ്പെട്ട് യുവാവിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ സ്പോണ്‍സറുമായി ബന്ധപ്പെട്ടു. ആദ്യം സംസാരിക്കാന്‍ തെയ്യാറാവാത്ത സ്പോണ്‍സറെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരന്തരം വിളിച്ചു ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങിക്കുകയായിരുന്നു.
ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്ത അവസ്ഥ അറിഞ്ഞു സഹായത്തിന് വേണ്ടി മുന്നോട്ട് വന്ന ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, ഷൈജു പച്ച, സലാം പെരുമ്പാവൂര്‍,നവാസ്‌കണ്ണൂര്‍,ഷൈജു നിലമ്പൂര്‍,ഹാരിസ് ചോല,ഡൊമനിക് സാവിയോ,റിജോ പെരുമ്പാവൂര്‍,റഫീഖ് തങ്ങള്‍,മുജീബ് കായം കുളം,അക്ബര്‍ വേങ്ങാട്ട്, ഷാന്‍ബത്ത,നാസര്‍ ബത്ത എന്നിവര്‍ക്ക് ഹെല്‍പ്പ് ഡിസ്‌ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു