കോവിഡ് ബാധിച്ച് മലയാളി കുവൈറ്റില്‍ മരിച്ചു

കുവൈത്ത്‌സിറ്റി: പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം മണലിത്തറ കുര്യന്‍ ( സാബു 60 ) ആണ് ഇന്നലെ മരണമടഞ്ഞത്. കോവിഡ് 19 മൂലം മിശ്രിഫ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു മരണം. മൃതദേഹം രാത്രി ഒരുമണിയോടെ സുലൈബിഖത്തില്‍ അടക്കം ചെയ്തു.

ഭാര്യ – ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്) , മക്കള്‍ – ജിത്തു,ജിതിന്‍
മരുമകള്‍- റിങ്കി പുന്നൂസ് ജിത്തു. എല്ലാവരും കുവൈത്തിലാണ്