മലയാളി ന​ഴ്​സ്​ റിയാദില്‍ മരിച്ചു

റിയാദ്: മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്ബ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ്​ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച്‌​ മരിച്ചത്​ ദല്ല ആശുപത്രിയില്‍ നഴ്‌സായിരുന്നു.ഒരു മാസം മുമ്ബാണ്​ രാജിമോള്‍ നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ജോലിക്ക് എത്തിയത്​. പിതാവ്​: രാമചന്ദ്രന്‍, മാതാവ്​: വിജയമ്മ, ഭര്‍ത്താവ്: എം.ആര്‍. അഖില്‍.