ഗ്ലോബൽ വില്ലേജ് വെടിക്കെട്ട് വ്യാഴാഴ്ച മുതൽ

ദുബായ്: വിഖ്യാതമായ ഗ്ലോബൽ വില്ലേജ് മ്യൂസിക്കൽ ഫയർ വർക്സിന് നാടകീയമായ തിരിച്ചുവരവ്. വ്യാഴാഴ്ച (മാർച്ച് നാല്) മുതൽ പരിപാടി തുടങ്ങാൻ തീരുമാനിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ 25ാം എഡിഷനാണ് ഇതോടെ തുടക്കമാകുക. എല്ലാ ദിവസവും വൈകിട്ട് നാലിന് തുടങ്ങുന്ന വെടിക്കെട്ട് ഏപ്രിൽ 18ന് സമാപിക്കും.

കോവിഡ് വ്യാപനത്തെത്തുടർന്ന് പരിപാടി നിർത്തിവയ്ക്കുന്നതായി ഫെബ്രുവരി മൂന്നിനാണ് അറിയിച്ചത്. എന്നാൽ, നിയന്ത്രണങ്ങൾ പാലിച്ച് പരിപാടി തുടങ്ങാൻ വീണ്ടും തീരുമാനിക്കുകയായിരുന്നു. ഗ്ലോബൽ വില്ലെജിന്‍റെ മാനത്ത് വിസ്മയം വിരിയിക്കുന്ന കാഴ്ച വാരാന്ത്യം ആഘോഷിക്കാനെത്തുന്നവർക്ക് ആകർഷണീയമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.