സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

റിയാദ്: റിയാദില്‍ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. ഡ്രൈവറടക്കം 3 പേരാണ് മരണപ്പെട്ടത്. തായിഫ് കിംഗ് ഫൈല്‍ ആശുപത്രിയിലെ ജീവനക്കാരായ വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),
കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്.


ആകെ 8 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്, പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിച്ചത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. പരിക്കേറ്റ് ചികിത്സയിലുള്ളവരുമായി ജാസ്മിന്‍ഷാ ഫോണില്‍ സംസാരിച്ചു, ഇപ്പോള്‍ അവരുള്ള ഹോസ്പിറ്റലില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ഫെബ്രുവരി മൂന്നിനു നാട്ടില്‍ നിന്നെത്തി റിയാദില്‍ ക്വാറന്റൈന്‍ കഴിഞ്ഞശേഷം ജിദ്ദയിലേക്കുള്ള യാത്രാമദ്ധ്യേ തായ്ഫില്‍ വെച്ചാണ് അപകടം സംഭവിച്ചത്.