നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി

ജി​ദ്ദ: നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി. ടെ​ലി​കോം, ​ഐ.​ടി മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കാ​ണ് സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം നി​താ​ഖാ​ത്​​ വ്യ​വ​സ്ഥ​യി​ല്‍ പ​രി​ഷ്​​ക​ര​ണം വ​രു​ത്തിയതായിരിക്കുന്നത്.

മ​ന്ത്രി എ​ന്‍​ജി. അ​ഹ്​​മ​ദ്​ ബി​ന്‍ സു​ലൈ​മാ​ന്‍ അ​ല്‍​റാ​ജി​ഹി ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. നി​ല​വി​ലു​ള്ള ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി, ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്നിവ​ റ​ദ്ദാ​ക്കും. പ​ക​രം ഏ​ഴു മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ക്കും.

ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ്​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ എ​ന്ന സു​പ്ര​ധാ​ന മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ക, സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്കും സ്​​ത്രീ​ക​ള്‍​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണി​തെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മാ​ര്‍​ച്ച്‌​ 14 മു​ത​ല്‍ തീ​രു​മാ​നം പ്ര​ബ​ല്യ​ത്തി​ല്‍ വ​രും.