സൗദിയിൽ 306 പേർക്കു കൂടി കോവിഡ്; 5 മരണം

റിയാദ്: സൗദിയിൽ വ്യാഴാഴ്ച 306 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 356 പേർ രോഗത്തിൽനിന്ന് മുക്തി നേടി. ചികിത്സയിൽ കഴി‍യുന്ന ആകെ രോഗികൾ 2574 ആണ്. ഇതിൽ 473 പേരുടെ നില ഗുരുതരമായി തുടരുന്നു.

180 പേർക്ക് റിയാദിലും കിഴക്കൻ പ്രവിശ്യയിൽ 80 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മക്ക 37, അൽ ഖസീം 13, വടക്കൻ മേഖല 9, അൽ ജൗഫ് 8, അസീർ 8, മദീന6, ഹായിൽ 4, തബൂക്ക് 63, അൽബാഹ 3, നജ്റാൻ 3, ജിസാൻ 2 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ പ്രവിശ്യതിരിച്ചുള്ള കണക്ക്. പുതുതായി നടത്തിയ 45608 പരിശോധനകൾ ഉൾപ്പെടെ 13509412 കോവിഡ് ടെസ്റ്റുകൾ ഇതുവരെ നടത്തി. 639587 പേർ വാക്സിൻ സ്വീകരിച്ചതായും അധികൃതർ.