വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്ക് രക്തദാനം നടത്താം

അബുദാബി: കോവിഡ് പ്രതിരോധ വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യവിഭാഗം. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കെന്ന പോലെ രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പെടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും രക്തം നൽകാമെന്ന് ആരേഗ്യസേവന വിഭാഗമായ സേഹ.

രക്തബാങ്കിൽ രക്തത്തിന്‍റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിന് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെ രക്ത ബാങ്കിൽ നേരിട്ടെത്തി രക്തം നൽകാവുന്നതാണെന്ന് സേഹ ആക്റ്റിങ് സിഒഒ ഡോ. മർവാൻ അൽ കാബി.

അൽഐൻ ശാഖയിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് എത്തേണ്ടത്. ബുക്കിങ്ങിന് (അബുദാബി)- 028191700. അൽഐൻ- 037074191.