സൗദിയില്‍ ഗവണ്‍മെന്റ് സര്‍വീസിലെ വനിതാ പ്രാതിനിധ്യം ഒറ്റവര്‍ഷം കൊണ്ട് 21000ല്‍ നിന്ന് 4.84 ലക്ഷമായി

റിയാദ്‌: സൗദിയില്‍ ഗവണ്‍മെന്റ് സര്‍വീസിലെ വനിതാ പ്രാതിനിധ്യം ഒറ്റവര്‍ഷം കൊണ്ട് 21000ല്‍ നിന്ന് 4.84 ലക്ഷമായി. സി​വി​ല്‍ സ​ര്‍​വി​സി​ലെ വ​നി​ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2010ല്‍ 21,000 ​ആ​യി​രു​ന്ന​ത് 2019ല്‍ 4,84,000 ​ആ​യി ​വര്‍ധിച്ചു . ഇ​ത് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 25 മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ്. സൈ​നി​ക, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ലെ വ​നി​ത ജീ​വ​ന​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ മൊ​ത്തം വ​നി​ത ജോ​ലി​ക്കാ​രി​ല്‍ ര​ണ്ടു ശ​ത​മാ​ന​മാ​ണ്.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നിടെ സൗ​ദി സി​വി​ല്‍ സ​ര്‍​വി​സി​ല്‍ വ​നി​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ എ​ണ്ണം 25 മ​ട​ങ്ങ് വ​ര്‍​ധി​ച്ച​താ​യി ഫാ​മി​ലി അ​ഫ​യേ​ഴ്‌​സ് കൗ​ണ്‍​സി​ല്‍ റി​പ്പോ​ര്‍​ട്ട്. സി​വി​ല്‍ സ​ര്‍​വി​സി​ലും സൈ​നി​ക വി​ഭാ​ഗ​ത്തി​ല്‍ ചി​ല മേ​ഖ​ല​ക​ളി​ലു​മാ​ണ് സൗ​ദി അ​റേ​ബ്യ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ വളരെ മികച്ച രീതിയില്‍ മുന്നേറുന്നത് .

‘സ​മൂ​ഹ​ത്തി​ലും വി​വി​ധ ബി​സി​ന​സ്, സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​ക​ളി​ലും സൗ​ദി സ്ത്രീ​ക​ളു​ടെ പ​ങ്ക്’​എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ 2019 അ​വ​സാ​ന​ത്തോ​ടെ സു​ര​ക്ഷ സൈ​നി​ക മേ​ഖ​ല​ക​ളി​ലെ വ​നി​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ എ​ണ്ണം 9408 ആ​യി ഉ​യ​ര്‍​ന്ന​താ​യും വ​നി​ത​ക​ള്‍​ക്കാ​യി 500 സൈ​നി​ക ത​സ്​​തി​ക​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും വ്യ​ക്ത​മാ​ക്കു​ന്നു. 

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ് മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം,ജ​ന​റ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് പ്ര​സി​ഡ​ന്‍​റ്, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗം പ്ര​സി​ഡ​ന്‍​റ്​, അ​ന്വേ​ഷ​ണ അ​തോ​റി​റ്റി, ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ എ​ന്നി​വ ഈ ​മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും .