സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6475 ആയി. സൗദി അറേബ്യയില്‍ ഇന്ന് 353 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പേർ രോഗമുക്തി നേടി. ഗുരുതരാവസ്ഥയിലുള്ള 483 പേരടക്കം ആക്ടീവ് കേസുകള്‍ 2531 ആണ്. മൊത്തം രോഗബാധിതരായ 3,76,021 പേരില്‍ 3,67,015 പേർ രോഗമുക്തി നേടി.

റിയാദ് 186,കിഴക്കന്‍ പ്രവിശ്യ 67,മക്ക 43,അല്‍ഖസീം -ആറ്,അല്‍ബാഹ-മൂന്ന്,മദീന-10, അസീർ-9,തബൂക്ക്- രണ്ട്,അല്‍ജൌഫ്- ആറ്,നജ്റാന്‍-രണ്ട്,ഹായില്‍- ഏഴ്,ഉത്തര അതിർത്തി- ഒമ്പത്, ജിസാന്‍- മൂന്ന്