റിയാദിൽ ജസ്റ്റിസ് ട്രെയ്നിങ് സെന്‍ററിൽ ഇ പ്ലാറ്റ്ഫോം തുടങ്ങി

റിയാദ്: നീതി പരിശീലന കേന്ദ്രത്തിലെ ഇ പ്ലാറ്റ് ഫോം സൗദി നീതിന്യായ മന്ത്രി ഡോ. വാലിദ് ബിൻ മുഹമ്മദ് അൽ സമാനി ഉദ്ഘാടനം ചെയ്തു. റിയാദിൽ തുടക്കമായ പുതിയ പ്ലാറ്റ്ഫോമിൽ ഓൺലൈൻ പോർട്ടൽ, ട്രെയ്നിങ് പ്ലാറ്റ്ഫോം, മൊബൈൽ ആപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീവ്ര പരിശീലനപദ്ധതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓട്ടോമേറ്റഡ് കമ്യൂണിക്കേഷൻ, ട്രെയ്നിങ് മാനെജ്മെന്‍റ്, ഇലക്‌ട്രോണിക് ടെസ്റ്റ്സ് തുടങ്ങിയവ ഇതിന്‍റെ ഭാഗമാണ്.

നീതിപരിശീലന കേന്ദ്രത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുകയുമാണ് ഇതിന്‍റെ ലക്ഷ്യം. കേന്ദ്രത്തിന്‍റെ പേർട്ടൽ ഉപയോക്താക്കാൾക്ക് ചാറ്റ് ബോട്ട് വഴിയുള്ള വിനിമയവും സാധ്യമാക്കുന്നു.