കു​വൈ​ത്തി​ല്‍ വീ​ടി​ന്​ തീ​പി​ടി​ച്ച്‌​ ര​ണ്ടു​ സ്വ​ദേ​ശി കു​ട്ടി​ക​ള്‍ മ​രി​ച്ചു

കു​വൈ​ത്ത്​ ​സി​റ്റി: കു​വൈ​ത്തി​ല്‍ വീ​ടി​ന്​ തീ​പി​ടി​ച്ച്‌​ ര​ണ്ടു​ സ്വ​ദേ​ശി കു​ട്ടി​ക​ള്‍ മ​രി​ച്ചു. ഉ​മ്മു അ​യ്​​മ​നി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു.

വീ​ടി​ന്​ തീ​പി​ടി​ച്ച​പ്പോ​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വെ ലി​ഫ്​​റ്റി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഉ​മ്മു അ​യ്​​മ​ന്‍, മി​ന അ​ബ്​​ദു​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന​സേ​ന​യും എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

അ​ഞ്ചു​ കു​ട്ടി​ക​ളെ​യും മാ​താ​വി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക്​ ക​ഴി​ഞ്ഞു. തീ​പി​ടി​ത്ത​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.