ആറ്റിങ്ങല്‍ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്​: തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മാഇൗല്‍ (58) സൗദി അറേബ്യയില്‍ മരിച്ചു. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്​: ഇബ്രാഹീം. മാതാവ്​: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കള്‍: അന്‍സി, അന്‍സാര്‍, അസി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സു​െലയിലെ സാമൂഹിക പ്രവര്‍ത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് പുല്ലൂരി​െന്‍റ നേതൃത്വത്തില്‍ യൂനുസ് കൈതക്കോടന്‍, ഇസ്ഹാഖ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുലെയിലില്‍ ഖബറടക്കും.