സൗദിയിൽ രണ്ടാംഘട്ടം വാക്സിനേഷൻ ഇന്നു മുതൽ

ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ രണ്ടാംഘട്ടം ഇന്നുമുതൽ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇപ്പോൾ നൽകിവരുന്ന എല്ലാ കോവിഡ് വാക്സിനുകൾക്കും രണ്ടു ഡോസ് ആവശ്യമാണ്. കൂടുതൽ കേന്ദ്രങ്ങളിലേക്ക് കുത്തിവയ്പ്പ് വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുള്ള അസീരി പറഞ്ഞു.

സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചിരുന്നു. കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥറും കുത്തിവയ്പ്പെടുത്ത് മാതൃകയായി. വാക്സിൻ ലഭിക്കാൻ രജിസ്ററർ ചെയ്തവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഈവർഷം അവസാനത്തോടെ 2.6 കോടി ജനങ്ങൾക്കു കൂടി വാകിസിൻ നൽകാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം, സ്വദേശികളോ വിദേശികളോ ആയ ആരെയും വാക്സിനെടുക്കാൻ നിർബന്ധിക്കില്ലെന്നും മന്ത്രി.