ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവ്‌

ജിദ്ദ: ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദിയില്‍ മാറാവുന്ന തൊഴില്‍ വിസയുള്ള ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഫിനാന്‍സ് ആന്‍റ് അക്കൗണ്ടിങ്ങില്‍ സി.എ, എ.സി.സി.എ, ഐ.സി.ഡബ്ലിയു.എ എന്നിവയില്‍ ഏതെങ്കിലും ബിരുദമോ ഫിനാന്‍സില്‍ എം.ബി.എ ബിരുദമോ, ഓഡിറ്റ് ആന്‍റ് അക്കൗണ്ട്സില്‍ പരിചയമുള്ള എം.കോം ബിരുദാന്തര ബിരുദമോ ഉള്ളതോടൊപ്പം കമ്ബ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

www.iisjed.org എന്ന സ്‌കൂള്‍ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും മറ്റു മാര്‍ഗങ്ങളിലൂടെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സൈദ് ഗസന്‍ഫര്‍ മുംതാസ് എന്നിവര്‍ അറിയിച്ചു. ഫെബ്രുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.