കുവൈറ്റില്‍ തൃശൂര്‍ സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസ (63) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതനായി. പരേതരായ അബൂബക്കറിന്റെയും ആയിഷാബിയുടെയും മൂത്ത മകനാണ്. എജിലിറ്റി വെയര്‍ ഹൗസില്‍ സൂപ്പര്‍വൈസര്‍ ആയി ജോലിചെയ്തുവരികയായിരുന്നു. 38 വര്‍ഷമായി കുവൈറ്റ് പ്രവാസിയാണ്.

അവധി കഴിഞ്ഞു ഈയടുത്താണ് ദുബായ് വഴി കുവൈത്തില്‍ തിരിച്ചെത്തിയത്. ഭാര്യ സൗദ കുവൈത്ത് എയര്‍വേഴ്‌സ് നാസിലെ ജീവനക്കാരിയാണ്. മകന്‍: അഹമ്മദ്, മകള്‍ : ഹഫ്‌സ, സഹോദരങ്ങള്‍: ഇഖ്ബാല്‍, അബ്ദുല്‍ ഗഫൂര്‍, ഹാജറാബി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു