സൗദി പ്രതിരോധ സേനയിലേക്ക് സ്വദേശി വനിതകൾ

ദ​മ്മാം: സ്ത്രീ ​ശാ​ക്തീ​ക​ര​ണത്തിന്‍റെ പുതിയ അധ്യായം രചിച്ച് പ്ര​തി​രോ​ധ സേ​ന​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി വ​നി​ത​ക​ളെ ക്ഷ​ണി​ച്ച് സൗദി ആഭ്യന്തരമന്ത്രാലയം. പ്ര​തി​രോ​ധ സേ​ന​യി​ലെ ‘ഫ​സ്‌​റ്റ് സോ​ൾ​ജ്യ​ർ’ ത​സ്‌​തി​ക​യി​ലേ​ക്കുള്ള നിയമനത്തിന്‍റെ വിജ്ഞാപനം പുറത്തിറക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​മു​ഖ വെ​ബ്പോ​ർ​ട്ട​ലാ​യ അ​ബ്ഷി​ർ വ​ഴി ഫെ​ബ്രു​വ​രി 18ന് ​മു​ൻപാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

റി​യാ​ദി​ലെ കി​ങ്​ ഫ​ഹ​ദ് സെ​ക്യൂ​രി​റ്റി കോ​ളെ​ജ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​തി​രോ​ധ സേ​ന​യു​ടെ പ​രി​ശീ​ല​ന കോ​ഴ്‌​സി​ന് ശേ​ഷ​മാ​വും യോ​ഗ്യ​ത​യ്ക്കും പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​മ​നു​സ​രി​ച്ചു​ള്ള വി​ന്യാ​സം. ഒ​ട്ടേ​റെ ഉ​പ​വ​കു​പ്പു​ക​ളു​ള്ള സു​ര​ക്ഷാ​സേ​ന​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​വി​ശേ​ഷ പ​രി​ശീ​ല​ന-​പ്ര​വ​ർ​ത്ത​ന കോ​ഴ്‌​സ് ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. പ​രി​ശീ​ല​ന കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റയ്​ക്ക്, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് പി​ന്നീ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പൊ​തു​സു​ര​ക്ഷാ വി​ഭാ​ഗം, സി​വി​ൽ ഡി​ഫ​ൻ​സ്, ഡ്ര​ഗ് ക​ൺ​ട്രോ​ൾ, ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ൾ, എ​മി​ഗ്രേ​ഷ​ൻ, ജ​യി​ലു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ സു​ര​ക്ഷ വ​കു​പ്പു​ക​ളി​ലേ​ക്ക് നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി.

2019 ഒ​ക്ടോ​ബ​റി​ലാ​ണ് മ​ന്ത്രാ​ല​യം വ​നി​ത​ക​ളെ പ്ര​തി​രോ​ധ സേ​ന​യി​ൽ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി ത​ദ്ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളി​ൽ 23ഓ​ളം സ്വ​ദേ​ശി വ​നി​ത​ക​ൾ വ്യോ​മ ഗ​താ​ഗ​ത രം​ഗ​ത്തെ വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്ന​താ​ണ് മ​റ്റൊ​രു മു​ന്നേ​റ്റം. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​െൻറ (ജി.​എ.​സി.​എ) ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഇ​ബ്രാ​ഹിം അ​ൽ​റു​സ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാ​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വ്യോ​മ ഗ​താ​ഗ​ത രം​ഗ​ത്തെ, സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കാ​യി 10,000ഓ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഈ ​രം​ഗ​ത്തെ 50 ത​സ്‌​തി​ക​ക​ളി​ലേ​ക്ക്, വ​നി​ത​ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ്, വ്യോ​മ ഗ​താ​ഗ​ത രം​ഗ​ത്തെ 28 തൊ​ഴി​ലു​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കു​മെ​ന്ന് ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പൈ​ല​റ്റ്, ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ൻ​റ്, എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ, സൂ​പ്പ​ർ​വൈ​സ​ർ, ഫ്ലൈ​റ്റ് യാ​ർ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ, ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലി​ങ്​ സേ​വ​ന​ങ്ങ​ൾ, കാ​ർ​ഗോ/ ല​ഗേ​ജ് എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം, ഫ്ലൈ​റ്റ് കാ​റ്റ​റി​ങ് തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ളി​ലാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ക.