ഫ​ല​സ്​​തീ​ന്‍ ക​വി മു​രീ​ദ്​ ബ​ര്‍​ഗൂ​സി അ​ന്ത​രി​ച്ചു

അ​മ്മാ​ന്‍: പ്ര​ശ​സ്​​ത ഫ​ല​സ്​​തീ​ന്‍ ക​വി​യും നോ​വ​ലി​സ്​​റ്റു​മാ​യ മു​രീ​ദ്​ ബ​ര്‍​ഗൂ​സി ജോ​ര്‍​ഡ​ന്‍ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ല്‍ അ​ന്ത​രി​ച്ചു. 76 വ​യ​സ്സാ​യി​രു​ന്നു. ഫ​ല​സ്​​തീ​ന്‍ ജ​ന​ത​ക്കു​വേ​ണ്ടി എ​ഴു​ത്തി​ലൂ​ടെ പോ​രാ​ടി​യ ബ​ര്‍​ഗൂ​സി​യു​ടെ വി​ഖ്യാ​ത ആ​ത്മ​ക​ഥാ​പ​ര​മാ​യ നോ​വ​ല്‍ ‘റ​​അ​യ്​​തു റാ​മ​ല്ല’ (റാ​മ​ല്ല ഞാ​ന്‍ ക​ണ്ടു) മ​ല​യാ​ള​മു​ള്‍​പ്പെ​ടെ വി​വി​ധ ലോ​ക​ഭാ​ഷ​ക​ളി​ലേ​ക്ക്​ വി​വ​ര്‍​ത്ത​നം ചെ​യ്​​തി​ട്ടു​ണ്ട്.

12 ക​വി​ത​സ​മാ​ഹാ​ര​ങ്ങ​ളും ഇ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ജീ​ബ്​ മ​ഹ്​​ഫൂ​സ്​ സാ​ഹി​ത്യ അ​വാ​ര്‍​ഡ്​ ഉ​ള്‍​പ്പെ​ടെ നേ​ടി​യ ബ​ര്‍​ഗൂ​സി​യു​ടെ മി​ക്ക ര​ച​ന​ക​ളും ഇം​ഗ്ലീ​ഷി​ലേ​ക്ക്​ വി​വ​ര്‍​ത്ത​നം ചെ​യ്​​ത​ത്​ ഈ​ജി​പ്​​ഷ്യ​ന്‍ നോ​വ​ലി​സ്​​റ്റാ​യ ഭാ​ര്യ റ​ദ്​​വ ആ​ശൂ​റാ​ണ്. ജീ​വി​ത​ത്തി​‍െന്‍റ മു​ക്കാ​ല്‍ ഭാ​ഗ​വും രാ​ജ്യ​ഭ്ര​ഷ്​​ട​നാ​യി ക​ഴി​യേ​ണ്ടി​വ​ന്ന ബ​ര്‍​ഗൂ​സി, റാ​മ​ല്ല​ക്ക്​ സ​മീ​പം ദാ​ഇ​ര്‍ ഗ​സാ​ന ഗ്രാ​മ​ത്തി​ല്‍ 1944 ജൂ​ലൈ എ​ട്ടി​നാ​ണ്​ ജ​നി​ച്ച​ത്.

ഈ​ജി​പ്​​ത്, ജോ​ര്‍​ഡ​ന്‍, ഇ​റാ​ഖ്, ല​ബ​നാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ്​ വ​ലി​യൊ​രു കാ​ല​യ​ള​വ്​ ക​ഴി​ഞ്ഞ​ത്. 1967ല്‍ ​അ​റ​ബ്​- ഇ​സ്രാ​യേ​ല്‍ യു​ദ്ധം ന​ട​ക്കു​േ​മ്ബാ​ള്‍ കൈ​റോ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ബ​ര്‍​ഗൂ​സി​ക്ക്, 30 വ​ര്‍​ഷ​ത്തേ​ക്ക്​ ജ​ന്മ​നാ​ടാ​യ റാ​മ​ല്ല​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യി​ല്ല. ഓ​സ്​​ലോ ക​രാ​ര്‍ നി​ല​വി​ല്‍ വ​ന്ന​തി​നു​ ശേ​ഷം 1996ല്‍ ​റാ​മ​ല്ല​യി​ലേ​ക്ക്​ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​മാ​ണ്​ ‘റാ​മ​ല്ല ഞാ​ന്‍ ക​ണ്ടു’ നോ​വ​ലി​‍െന്‍റ പ്ര​ചോ​ദ​നം.

ഹം​ഗ​റി ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്​​റ്റി​ല്‍ പി.​എ​ല്‍.​ഒ​യു​ടെ സാം​സ്​​കാ​രി​ക അ​റ്റാ​ഷെ​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ഫ​ല​സ്​​തീ​ന്‍ സാം​സ്​​കാ​രി​ക മ​ന്ത്രി ആ​തി​ഫ്​ അ​ബൂ സൈ​ഫ്​ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു. അ​റ​ബ്​ ക​വി ത​മീം ബ​ര്‍​ഗൂ​സി മ​ക​നാ​ണ്.