യുഎഇ വീണ്ടും മഞ്ഞിൽ മൂടി; ഗതാഗത മുന്നറിയിപ്പ്

ദുബായ്: യുഎഇയെ വീണ്ടു മഞ്ഞ് മൂടിയതോടെ റോഡ് ഗതാഗതം ദു:സഹമായി. കാഴ്ച മങ്ങിയ റോഡുകളിൽ വാഹനം സൂക്ഷിച്ച് ഓടിക്കണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങൾ ഇന്നു രാവിലെയും കനത്ത മഞ്ഞിൽ പുതഞ്ഞുകിടന്നു. വാഹനങ്ങൾ നിശ്ചിത അകലം പാലിച്ചും വേഗം കുറച്ചും ഓടിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.

അബുദാബി- ദുബായ്, അബുദാബി- അൽഐൻ റോഡുകളിൽ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി ചുരുക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. രാവിലെ 11 വരെ കാഴ്ച മങ്ങുന്ന തരത്തിൽ മഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നഗരങ്ങളുടെ ഉൾഭാഗത്തും തീരപ്രദേശത്തും മൂടൽ മഞ്ഞ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം.

രാജ്യത്തെ കൂടിയ ശരാശരി താപനില 24- 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 9- 13 ഡിഗ്രി സെൽഷ്യസുമായിരിക്കും. അതേസമയം, തീരദേശങ്ങളിൽ ഉയർന്ന താപനില 21- 26ഉം പർവത മേഖലകളിൽ 16- 20 ഉം ആയിരിക്കും. മണിക്കൂറിൽ‌ 30 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത.

ഉൾപ്രദേശങ്ങളിൽ ക്ലിന്നത ( ഹ്യുമിഡിറ്റി0 75- 95 ശതമാനം വരെയായിരിക്കും. പർവത പ്രദേശങ്ങളിൽ ഇത് 45- 65 ശതമാനമായിരിക്കും.