പൊലീസ് സ്റ്റേഷനിൽ കയറണമെങ്കിൽ കോവിഡ് പരിശോധന നിർബന്ധം

ദുബായ്: പൊലീസ് സ്റ്റേഷനുകളോ അനുബന്ധകെട്ടിടങ്ങളോ സന്ദർശിക്കണമെങ്കിൽ 48 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന് ദുബായ് പൊലീസ്. പുതിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ 13 മുതൽ നിലവിൽ വരും.

പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് , ദുബാബ്യ പൊലീസ് സ്മാർട്ട് ആപ്പ്, കോൾ സെന്‍റർ (901) എന്നിവ വഴി ഇടപാടുകൾ നടത്താൻ കഴിയും.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ കൈമാറാൻ പൊതുജനം തയാറാകണമെന്ന് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 901 എന്ന നമ്പറിൽ വിവരം കൈമാറാവുന്നതാണ്