സൗദി അറേബ്യയില്‍ 353 പേര്‍ക്ക്​ കൂടി കോവിഡ്​; നാല് മരണം

റിയാദ്: സൗദി അറേബ്യയില്‍ 353 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കില്‍ കുറവുണ്ട്​. രാജ്യത്താകെ 249 രോഗികള്‍ മാത്രമാണ്​ സുഖം പ്രാപിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതില്‍ 362062 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി. 2515 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 427 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.