ദോഹയിലേക്ക് പുതിയ സർവീസുമായി ഈജിപ്റ്റ് എയർ

ദോഹ: ഈജിപ്റ്റ് എയറിന് ദോഹയിലേക്ക് പുതിയ സർവീസ്. മാർച്ച് 29 മുതൽ ആരംഭിക്കുന്ന സർവീസിലേക്ക് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി. അലക്സാൻഡ്രിയ ബോർഗ് അൽ അറബ് വിമാനത്താവളത്തിൽനിന്നാണ് സർവീസ് ഉണ്ടാകുക.

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഉച്ചയ്കക് 2.30ന് അലക്സാൻഡ്രിയയിൽനിന്ന് പുറപ്പെടുന്ന വിമാനം ഏഴിന് ദോഹയിൽ എത്തും. തിരിച്ച് ദോഹയിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് 10.55ന് അലക്സാൻഡ്രിയയിൽ എത്തും. ഫെബ്രുവരി എട്ടിലെ വിവരങ്ങൾ പ്രകാരം ദോഹയിലേക്ക് 2020 റിയാലാണ് ടിക്കറ്റ് നിരക്ക്. അലക്സാൻഡ്രിയയിലേക്ക് 1895 റിയാൽ. ഖത്തർ ഉപരോധം പിൻവലിച്ച ശേഷം ജനുവരി 18 മുതൽ കെയ്റോയിൽനിന്ന് ഈജിപ്റ്റ് എയർ ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചിരുന്നു.