ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡില്‍ ഖത്തറിന് ഒന്നാംസ്ഥാനം. ഡിസംബറിലെ ഈക്ലാ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. കഴിഞ്ഞമാസത്തെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഖത്തര്‍. കഖത്തറിലെ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് സെക്കന്‍ഡില്‍ 178.01 മെഗാബൈറ്റും അപ്ലോഡ് സ്പീഡ് സെക്കന്‍ഡില്‍ 29.74 മെഗാബൈറ്റുമായിരുന്നു.
ഒക്ടോബറില്‍ നാലാമതായിരുന്ന ഖത്തര്‍ റാങ്കിങ് മെച്ചപ്പെടുത്തിയാണ് നവംബറില്‍ ആദ്യ മൂന്നിലെത്തിയത്. ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് പെനേട്രഷന്സുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സൂചിക പ്രകാരം ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ആഗോള ശരാശരിയുടെ മൂന്നിരട്ടി വരും. ആഗോള തലത്തിലെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത ഡൗണ്‍ലോഡിങ്ങില്‍ 47.20 എം.ബിയും അപ്ലോഡ് വേഗത 12.67 എം.ബിയുമാണെന്ന് സൂചിക ചൂണ്ടിക്കാട്ടി.
ലോകത്തിലെ മറ്റു പല വികസിത രാജ്യങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തറിനേക്കാള്‍ വളരെ പിറകിലാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയിലെ മികച്ച പ്രകടനമാണ് ഖത്തറിനെ ആഗോളതലത്തില്‍ മുന്‍പന്തിയിലെത്തിച്ചത്. എല്ലാ മാസവും ദശലക്ഷണക്കിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം അടിസ്ഥാനമാക്കിയാണ് ഈക്ല സൂചിക പ്രസിദ്ധീകരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ അറബ് ലോകത്ത് രണ്ടാമതും ആഗോളതലത്തില്‍ ഒമ്ബതുമാണ് ഖത്തറിെന്റ സ്ഥാനങ്ങള്‍.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിസ്റ്റ് ഗ്രൂപ്പിെന്റ ഗവേഷണ വിഭാഗമായ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് തയാറാക്കിയ ഇന്‍ക്ലൂസിവ് ഇന്റര്‍നെറ്റ് സൂചികയിലും ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാമതെത്തിയിരുന്നു. ഇന്റര്‍നെറ്റ് സന്നദ്ധത, നയ പിന്തുണ, പുത്തന്‍ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടല്‍ എന്നീ മേഖലകളിലാണ് ഈ റിപ്പോര്‍ട്ടില്‍ ഖത്തര്‍ ആഗോളതലത്തില്‍ ഒന്നാമതെത്തിയത്. ഇന്റര്‍നെറ്റ് സാക്ഷരത, ലഭ്യത, ഇന്റര്‍നെറ്റ് സേവന നിരക്ക് എന്നിവയാണ് ഇന്റര്‍നെറ്റ് ഇന്‍ക്ലൂസ് സൂചികയുടെ മാനദണ്ഡങ്ങള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലെ വിദ്യാഭ്യാസവും തയാറെടുപ്പുമാണ് സാക്ഷരതയുടെ വിവക്ഷ. ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 77.07 എം.ബി.പി.എസും അപ്ലോഡ് സ്പീഡ് 21.49 എം.ബി.പി.എസുമാണ്. ആഗോള തലത്തിലെ ശരാശരി ഡൗണ്‍ലോഡ് സ്പീഡിനേക്കാള്‍ ഇരട്ടിയിലധികമാണ് ഖത്തറിലെ ഇന്റര്‍നെറ്റ് സ്പീഡ്.
സ്കില്‍സ്, കള്‍ചറല്‍ അക്സപ്റ്റന്‍സ്, സപ്പോര്‍ട്ടിങ് പോളിസി എന്നിവയുള്‍പ്പെടുന്ന ഇന്റര്‍നെറ്റ് ആക്സസ് കപ്പാസിറ്റി പരിശോധനയാണ് ഇന്റര്‍നെറ്റ് സന്നദ്ധതയുടെ മാനദണ്ഡമായി വിലയിരുത്തുന്നത്. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിെന്റ ഇന്‍ക്ലൂസിവ് ഇന്റര്‍നെറ്റ് സൂചികയില്‍ ഓവറോള്‍ തലത്തില്‍ സ്വീഡന്, ന്യൂസിലന്‍ഡ്, അമേരിക്ക എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംനേടിയിരുന്നത്.