ഖത്തര്‍ ബ്രാന്‍ഡ് അംബാസഡറായി ഡേവിഡ് ബക്കാം


ദോഹ: ഖത്തറിന്റെ അംബാസിഡറായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഫുട്‌ബോള്‍ താരവുമായ ഡേവിഡ് ബക്കാം. ഇതുസംബന്ധിച്ച് ദോഹ ബക്കാമുമായി 10 മില്യന്‍ ഡോളര്‍ കരാറിലാണ് ഏര്‍പ്പെട്ടത്.അടുത്ത വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന ദോഹയ്ക്ക് ബക്കാമിന്റെ വരവ് കൂടുതല്‍ ഉണര്‍വ് പകരും.
ഒരു വര്‍ഷത്തിലേറെയായി ബെക്കാമിന്റെ ഉപദേഷ്ടാക്കളും ലോകകപ്പ് തയ്യാറെടുപ്പുകളുടെ ചുമതലയുള്ള ഖത്തറി കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ യുഎസ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയുടെ സ്‌പോണ്‍സര്‍ഷിപ്പും പരിഗണിച്ച ശേഷമാണ് കരാറിലേര്‍പ്പെട്ടത്.
ബെക്കാം ഗള്‍ഫ് രാജ്യത്ത് പതിവ് സന്ദര്‍ശകനാണ്. ഖത്തര്‍ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെര്‍മെയ്‌നുമായി 2013 ല്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു.
അതേസമയം ക്ലബ്ബിന്റെ പ്രസിഡന്റ് നാസര്‍-അല്‍ ഖലൈഫിയുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
അതേസമയം ഖത്തറിന്റെ നയങ്ങളും ബെക്കാമിന്റെ വ്യക്തി ജീവിതവുമായി താരതമ്യം ചെയ്തു കൊണ്ടുള്ള വിമര്‍ശനങ്ങളും ഇതിനകം പുറത്തുവന്നു. ബെക്കാമിന്റെ സ്വവര്‍ഗാനുരാഗവും ഖത്തറിന്റെ നിലപാടുകളും പരസ്പരം യോജിച്ചു പോകുമോ എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.