ബഹ്‌റൈനില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

മനാമ: ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ കോട്ടയം പുതുപ്പള്ളി കുരിശിങ്കല്‍ ജോസഫ് മകന്‍ ജോമോന്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 24 ന്യൂസിന്‍റെ ബഹ്റൈനിലെ റിപ്പോര്‍ട്ടറായിരുന്നു.

നെഞ്ച് വേദനയെതുടര്‍ന്ന് സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂര്‍വേദ സെന്‍ററില്‍ നിന്ന് മരുന്ന് വാങ്ങി കഴിച്ച്‌ തിരിച്ചു പോകാന്‍ നേരത്ത് അസ്വാസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ.