ജിദ്ദ കോര്‍ണിഷ്​ താല്‍ക്കാലികമായി അടച്ചു

ജിദ്ദ: ജിദ്ദയിലെ കോര്‍ണിഷിലേക്കുള്ള പ്രവേശനം നിരോധിച്ചു . ജന ബാഹുല്യത്തെ തുടര്‍ന്ന്
കടല്‍കരയിലെത്തുന്നവരുടെ പശ്ചാത്തലത്തില്‍ കോവിഡ്​ വ്യാപനം തടയുന്നതി​നുള്ള മുന്‍കരുതലായാണ്​​ പ്രദേശം അടച്ചതെന്ന്​​ ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക്​ കാരണം കടല്‍ക്കര അടക്കാന്‍ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്​അല്‍ ബിന്‍ മാജിദ്​ നിര്‍ദേശം നല്‍കിയിരുന്നു.

ഗവര്‍ണറുടെ നിര്‍ദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടല്‍ക്കര അടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്​ മുനിസിപ്പാലിറ്റി വ്യക്തമാക്കി. അതെ സമയം സമൂഹ മാധ്യമത്തില്‍ കോര്‍ണിഷിലെ തിരക്ക്​ കാണിക്കുന്ന വീഡിയോകള്‍ ​പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി സ്ഥലത്ത്​ കോവിഡ്​ മുന്‍കരുതല്‍ പരിശോധന പൊലീസ്​ കര്‍ശനമാക്കിയിരുന്നു.