സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 257 പേരുടെ അസുഖം ഭേദമായി. റിയാദ് പ്രവിശ്യയിൽ 134 പേർക്ക് പുതുതായി അസുഖം ബാധിച്ചു.

കിഴക്കൻ പ്രവിശ്യയിൽ 67 ഉം മക്കയിൽ 38 ഉം അൽ ബാഹയിൽ 17ഉം അൽ ഖസീമിൽ 13 ഉം മദീനയിൽ 11ഉം  അസീർ, ഹായിൽ എന്നിവടങ്ങളിൽ പത്തും നജ്‌റാനിൽ എട്ടും ഉത്തര അതിർത്തി, ജിസാൻ എന്നിവടങ്ങളിൽ ആറും അൽ ജൗഫിൽ അഞ്ചും തബൂക്കിൽ രണ്ടും പേർക്ക് പുതുതായി രോഗം ബാധിച്ചു. രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 6393 പേരാണ്. 369575 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 2228 പേര്‍ക്ക് കൂടി ഇനി കോവിഡ് ഭേദമാകാനുണ്ട്. 385 പേര്‍ വിവിധ ആശുപത്രികളില്‍ സാരമായ നിലയില്‍ ചികിത്സയിലാണ്.