ബഹ്‌റൈനില്‍ പ്രവാസി സ്വന്തം മാതാവിനെ കൊലപ്പെടുത്തി

മനാമ: ബഹ്‌റൈനിൽ പ്രവാസി യുവാവ് സ്വന്തം മാതാവിനെ കുത്തിക്കൊലപ്പെടുത്തി. അംവാജ് ഐലന്റിലെ വീട്ടിൽവച്ചാണ് യുവാവ് 47 വയസ്സുള്ള അമ്മയെ കൊന്നത്. തിങ്കളാഴ്ചയുണ്ടായ സംഭവത്തിൽ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൊലയ്‌ക്കുപയോഗിച്ച ആയുധം കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചു.