ദുബായിൽ ബിസിനസ് തുടങ്ങാൻ ഡിജിറ്റൽ പ്ലാറ്റ് ഫോം

ദു​ബായ്: ​ദു​ബായി​ൽ വേ​ഗ​ത്തി​ൽ ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി​ ഡി​ജി​റ്റി​ൽ പ്ലാ​റ്റ്​ ഫോം ​അ​വ​ത​രി​പ്പി​ച്ച്​ യുഎ​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ ആ​ൽ മ​ക്​​തൂം. invest.dubai.ae എ​ന്ന സൈ​റ്റ്​ വ​ഴി​യാ​ണ്​ 2000ഓ​ളം സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​ത്.

ലോ​ക്ക​ൽ, ഫെ​ഡ​റ​ൽ സ​ർ​വീ​സു​ക​ൾ, ബാ​ങ്കി​ങ്​ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ഇ​ട​പാ​ടു​ക​ളും ഇ​തു​വ​ഴി ന​ട​ക്കും. പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ന്​ ദു​ബായ് എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ​ യോ​ഗം അ​നു​മ​തി ന​ൽ​കി. ഫ്രീ​സോ​ണി​ലും മെ​യി​ൻ​ലാ​ൻ​ഡി​ലും ബി​സി​ന​സ്​ തു​ട​ങ്ങാ​നു​ള്ള സ​ഹാ​യം ഈ ​വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭി​ക്കും. ടെ​ക്​​നോ​ള​ജി, സാ​മ്പ​ത്തികം, കൃ​ഷി, ഭ​ക്ഷ്യ​മേ​ഖ​ല, വി​നോ​ദം, മീ​ഡി​യ, ഇ​സ്​​ലാ​മി​ക്​ ഇ​ക്കോ​ണ​മി, ഊ​ർ​ജം, ആ​രോ​ഗ്യം, ഇ​ല​ക്​​ട്രോ​ണി​ക്​​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ പ്ലാ​റ്റ്​​ഫോം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​സ, റെ​സി​ഡ​ൻ​സി, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ബി​സി​ന​സ്​ മേ​ഖ​ല​യി​ൽ വി​ജ​യി​ച്ച​വ​രെക്കു​റി​ച്ചു​ള്ള പ്ര​ചോ​ദ​ക ക​ഥ​ക​ളും സൈ​റ്റി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്നു​ണ്ട്.