കോവിഡ്: ഖത്തർ ആശുപത്രികളിൽ തിരക്കേറുന്നു

ദോഹ: ഖത്തറിൽ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽനിന്ന് വ്യത്യസ്തമായി 85 ശതമാനത്തിന്‍റെ വർധനയാണുണ്ടായത്. ആശങ്കയുണ്ടാക്കുന്ന വർധനയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് രോഗികളുടെ വർധന കാണിക്കുന്ന ഗ്രാഫ് ഉൾപ്പെടെ ട്വിറ്റിറിലാണ് മന്ത്രാലയം വിവരം പങ്കുവച്ചത്. കോവിഡ് രണ്ടാംവരവിനെക്കുറിച്ച് കഴിഞ്ഞദിവസം അവർ സൂചന നൽകിയിരുന്നു. ഇതിനെ നേരിടാൻ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ആളുകൾക്കിടയിൽ ഉത്തരവാദിത്ത ബോധം കൂടിയിട്ടുണ്ടെന്നും മന്ത്രാലയം.