ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീ
ക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരടങ്ങിയ സംഘത്തെ അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ വരവേറ്റു. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് നല്‍കിയ 7300 കോടി രൂപ ഉപയോഗിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് യുഎഇ നല്‍കുന്ന സാമ്പത്തിക സഹായ പ്രകാരം 19300 കോടിയോളം രൂപയാണ് ബഹ്‌റൈനില്‍ 2013ല്‍ അനുവദിച്ചത്.