കോവിഡ്: യുഎഇയില്‍ 12 ഉം സൗദിയില്‍ നാലുപേരും മരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 2,948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 12 പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. എന്നാൽ അതേസമയം 4,189 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,84,260 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,03,609 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,76,958 പേരാണ് ഇതിനോടകം രോഗമുക്തരായത്. 850 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അതേസമയം സൗദിയില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. 261 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. 274 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.