കമ്പനിയില്‍ നിന്ന് പ്രവാസി ജീവനക്കാരന്‍ തട്ടിയെടുത്തത് ഒന്നരക്കോടി രൂപ


ദുബൈ: കമ്പനിയില്‍ നിന്ന് പ്രവാസി ജീവനക്കാരന്‍ തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. ദുബായിലെ ക്ലീനിങ് കമ്പനിയില്‍ നിന്നാണ് പ്രവാസി പണം തട്ടിയെടുത്തത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം തട്ടിയ കുറ്റത്തിന് മാനേജരായ പ്രവാസിക്കെതിരെ വിചാരണ ആരംഭിച്ചു. ക്ലീനിങ് കമ്പനിയിലെ ജീവനക്കാരുടെ കരാറുകളില്‍ കൃത്രിമം കാണിച്ച് 7.5 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് ദുബൈ ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിൽ പറയുന്നത്.

2018 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 17 ജീവനക്കാരുടെ തൊഴില്‍ കരാറിലാണ് ഇയാള്‍ കൃത്രിമം കാണിച്ചിരിക്കുന്നത്. ഈ സമയത്ത് കമ്പനിയുടെ പാര്‍ട്ണറായി എത്തിയ 38കാരിയാണ് രേഖകളില്‍ സംശയം തോന്നിയതോടെ പരിശോധന നടത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.