സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ മൂന്നുപേര്‍ കൂടി മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ മൂന്നുപേര്‍ കൂടി മരിച്ചു. 253പേര്‍ക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 208പേര്‍ സുഖം പ്രാപിച്ചു​. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 367276 ഉം രോഗമുക്തരുടെ എണ്ണം 358753 ഉം ആയി. ആകെ മരണസംഖ്യ 6366ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും 2157 ആയി ഉയര്‍ന്നു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 362 ആയി​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.