വാക്സിൻ സ്വീകരിക്കാൻ സൗജന്യ യാത്രയൊരുക്കി ദുബായ്

ദുബായ്: കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് സൗജന്യ യാത്രയൊരുക്കി ദുബായിലെ ഹല ടാക്സി. അടുത്തമാസം പതിനെട്ടുവരെയാണ് ഈ ടാക്സി ലഭിക്കുക. ഹലാ സൈറ്റിൽ കൂടുതൽ വിവരങ്ങൾലഭ്യം. ഹലാവാക് എന്ന കോഡ് ചേർത്താണ് കരീം ആപ്പിൽ ബുക്ക് ചെയ്യേണ്ടത്.

ജുമൈറ സഫ അൽ ഇത്തിഹാദ് സെന്‍റർ, ദെയ്റ ഹോർ അൽ അൻസ് ഹെൽത്ത് സെന്‍റർ, ഖിസൈസ് ഹെൽത്ത് സെന്‍റർ, സാബീൽ ഹെൽത്ത് കെയർ സെന്‍റർ, ഖാവനീജ് അൽ മിസ്ഹർ, പ്രൈമറി ഹെൽത്ത് സെന്‍റർ, നാദ് അൽ ഹമർ പ്രൈമറി സെന്‍റർ, അൽ ബർഷ പ്രൈമറി സെന്‍റർ, ജുമൈറ അൽ സഫ പ്രൈമറി ഹെൽത്ത് സെന്‍റർ, വേൾഡ് ട്രെയ്ഡ് സെന്‍റർ, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് തുടങ്ങി പത്തിടങ്ങളിലേക്കാണ് ടാക്സി ലഭിക്കുക.